2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ന്യൂസ് പേപ്പറില്‍ വന്നിട്ടുളള വാര്‍ത്തകള്‍

തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിന്റെ ബഡ്‌സ് സ്കൂൾ


പ്രവേശനോത്സവം .പുതിയ സ്വപ്നങ്ങളിലേക്കും അറിവിന്റെ മനോഹര ലോകത്തിലേക്കും നമ്മുടെ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തു. ബഡ്സ് സ്കൂൾ പ്രവേശനോത്സവം ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഓരോ കുരുന്നു കുഞ്ഞുങ്ങളെയും നമ്മുക്ക് ചേർത്ത് പിടിക്കാം.
ഈ പുതിയ അധ്യയന വർഷത്തിൽ എല്ലാ കുട്ടികൾക്കും വിജയവും സന്തോഷവും നേർന്നുകൊണ്ട്, പ്രവേശനോത്സവത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.മോട്ടി മുല്ലശ്ശേരിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ജെയിംസ് ജോസഫ്,ക്ഷമാകര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സബീനാ നിസാർ,കുടുംബശ്രീ ചെയർപേഴ്സൺ ആശാ,വാർഡ് മെമ്പർമാരായ സിജോ ജോസഫ്, സോമലത ബിനു,ബഡ്‌സ് സ്കൂൾ ചാർജ് ഓഫീസർ ദീപ എം കുര്യാക്കോസ്,ബഡ്‌സ് സ്കൂൾ ടീച്ചർ ശാരി, കുടുംബശ്രീ റിസോഴ്സ് പേഴ്സൺ ശ്രീ.പി.ആർ വേദവ്യാസൻ തുടങ്ങിയവർ ബഡ്‌സ് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് സംസാരിച്ചു.

BUDS SCHOOL